12:32am 24 June 2026
NEWS
സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങൾ അടൂർ ഗോപാല കൃഷ്ണൻ
23/06/2026  08:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങൾ അടൂർ ഗോപാല കൃഷ്ണൻ
HIGHLIGHTS

സമസ്ത കേരള സാഹിത്യപരിഷത്തിന്‍റെ ആഭിമുഖ്യത്തില്‍ സിനിമയും സാഹിത്യവും പാരസ്പര്യങ്ങള്‍ ഏകദിന സെമിനാർ അടൂർ ഗോപാല കൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. കെ.വി.മോഹന്‍കുമാർ,ഡോ.നെടുമുടി ഹരികുമാർ,സി.ഐ.സി.സി. ജയചന്ദ്രന്‍, ഡോ.ടി.എസ്.ജോയി,കമല്‍,ഡോ.എം.സി.ദിലീപ് കുമാർ, ഡോ.അജിതന്‍ മേനോത്ത്, ഡോ.അജു.കെ.നാരായണന്‍, ശ്രീമൂലനഗരം മോഹന്‍ എന്നിവർ വേദിയില്‍

കൊച്ചി: സാഹിത്യവും സിനിമയും വ്യത്യസ്ത മാധ്യമങ്ങളാണെന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ.  ഉദാത്തമായ സാഹിത്യ സൃഷ്ടികൾ സിനിമ ആകാറുണ്ടെങ്കിലും വായന നൽകുന്ന അനുഭൂതി പകരുവാൻ ആ സിനിമകൾക്ക് കഴിയാതെ പോകുന്നു. എന്നാൽ ചലചിത്രകാരൻ കാണാത്തതിനെ ഇനി കാണിച്ചുതരുകയും കേൾക്കാത്തതിനെ കേൾപ്പിച്ചു തരികയും ചെയ്യുന്നുണ്ട്.

സമസ്ത കേരള സാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന സിനിമയും സാഹിത്യവും പാരസ്പര്യങ്ങൾ എന്ന വിഷയത്തിലുള്ള ഏകദിന സെമിനാർ മഹാകവി ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂർ.

 സാഹിത്യപരിഷത്ത് പ്രസിഡന്‍റ് ഡോ.ടി.എസ്. ജോയി അധ്യക്ഷത വഹിച്ചു. സംവിധായകൻ കമൽ ,ഡോ കെ.വി. മോഹൻ കുമാർ , ഡോ. അജു കെ. നാരായണൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.  സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ,  സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്‍റ് ഡോ. എം.സി.ദിലീപ് കുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, സെക്രട്ടറി ശ്രീമൂലനഗരം മോഹൻ,സി.ഐ.സി.സി. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കമൽ എന്നിവർ നയിച്ച സർഗ്ഗസംവാദവും നടന്നു.വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ അടൂർ വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img